മൂന്നു പേര്‍ക്കെതിരേ കുറ്റം ചുമത്തി

ബ്രസ്സല്‍സ്: ബ്രസ്സല്‍സിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേര്‍ക്കെതിരേ കുറ്റം ചുമത്തിയതായി ബെല്‍ജിയം പ്രോസിക്യൂട്ടര്‍മാര്‍. വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചവര്‍ക്കൊപ്പം സിസി ടിവി ദൃശ്യത്തില്‍ കണ്ട മൂന്നാമനും ഇതില്‍ ഉള്‍പ്പെടും. ഫൈസല്‍ ഷെഫോ എന്നാണ് ഇയാളുടെ പേരെന്നു കഴിഞ്ഞദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സിസി ടിവി ദൃശ്യത്തില്‍ പതിഞ്ഞ ട്രോളിയും നീക്കി നീങ്ങിയ മൂന്നംഗ സംഘത്തിലെ തൊപ്പിയും ജാക്കറ്റും ധരിച്ച ആള്‍ ഫൈസല്‍ ഷെഫോയാണെന്നു പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ഇയാള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണെന്നും റിപോര്‍ട്ടുണ്ട്. അതിനിടെ, ബ്രസ്സല്‍സിലെ അക്രമികളുടെ യഥാര്‍ഥ ലക്ഷ്യം ബെല്‍ജിയം ആണവനിലയങ്ങളാണെന്ന വിവരവും പുറത്തുവന്നു. ബ്രസ്സല്‍സിലെ ആക്രമണത്തിനു മുമ്പേ ആണവനിലയത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് കൊല്ലപ്പെടുകയും  ഇയാളുടെ ബാഡ്ജ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ബ്രസ്സല്‍സിലെ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 34 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ, അക്രമികള്‍ തയാറെടുത്തതു ബ്രസല്‍സിലെ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലെ ഫഌറ്റിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it