thrissur local

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കോളനിയിലേക്ക് റോഡെത്തി

അന്തിക്കാട്: മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ അന്തിക്കാട് കല്ലിട വഴി സെറ്റില്‍മെന്റ് കോളനിയിലേക്ക് റോഡെത്തി. 30 ഓളം നിര്‍ധനരായ കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്ക് 300 ഓളം മീറ്ററോളം പുതിയ റോഡാണ് വെട്ടി ഉണ്ടാക്കിയത്.
മഴക്കാലമെത്തിയാല്‍ അസുഖബാധിതരാകുന്ന വയോധികരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കസേരയിലിരുത്തി ചുമലില്‍ ചുമന്ന് വേണം കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു ഇവിടെയുണ്ടായിരുന്നത്. മുപ്പത് വര്‍ഷമായിട്ടും ഇവിടേക്ക് ഒരു റോഡ് എത്തിക്കാന്‍ കഴിയാതിരുന്നതിന് നിരവധി കാരണങ്ങളുണ്ടായിരുന്നു.
ആറാം വാര്‍ഡ് അംഗം വി എ ദിവാകരന്‍, പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവല്‍സന്‍ എന്നിവരുടെ ഇടപെടലിനെതുടര്‍ന്ന് എതിര്‍പ്പുയര്‍ന്ന പല പ്രശ്‌നങ്ങളും പരിഹരിച്ചതിന് ശേഷമാണ് റോഡ് നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നത്.
16 ലക്ഷം രൂപയോളം ചിലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കുന്നത്. കോളനിയുടെ ഇരുഭാഗങ്ങളിലൂടെയും റോഡ് എത്തിയതോടെ ഓരോ വീടുകള്‍ക്കും റോഡ് ഉപകാരപ്പെടുമെന്ന പ്രത്യേക്തയുമുണ്ട്.
Next Story

RELATED STORIES

Share it