World

മൂന്നു കാലുള്ള കുഞ്ഞിന് 10 മണിക്കൂര്‍ ശസ്ത്രക്രിയ

ബീജിങ്: ചൈനയില്‍ മൂന്നു കാലുമായി ജനിച്ച് കുഞ്ഞിന്റെ അധികമുള്ള കാല്‍ പത്തുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങിലുള്ള സിയാവോ ഫി എന്ന ആണ്‍കുട്ടിയാണ് അപൂര്‍വമായ മൂന്നാം കാലുമായി ജനിച്ചത്.
11 മാസമായ കുഞ്ഞിനെ  ഷാങ്ഹായിലെ സ്വകാര്യ ആശുപത്രിയിയിലാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്്. കുട്ടിയുടെ രണ്ടുകാലുകള്‍ക്ക് ഇടയിലായി പിന്‍ഭാഗത്തേക്കാണ് മൂന്നാമത്തെ കാലുണ്ടായിരുന്നത്. മൂന്നാമത്തെ കാലിന്റെ പാദം കൈയുടെ ആകൃതിയിലായിരുന്നു. ലോകത്ത് പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അവസ്ഥായാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്‍ഭാഗത്തേക്ക് വളര്‍ന്ന കാല്‍ കുട്ടിയുടെ ശരീരത്തിലുള്ളതല്ല. ഗര്‍ഭാശയത്തില്‍ ഇരട്ടയായുണ്ടായിരുന്ന കുട്ടിയുടേതാണ്. ഗര്‍ഭകാലത്ത് അമ്മ പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ അന്ന് തന്നെ കണ്ടെത്താനും ചികില്‍സിക്കാനും സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it