Cricket

മൂന്നുവട്ടം കപ്പുയര്‍ത്തിയ ഇന്ത്യ ഇത്തവണ കൗമാര ലോകകപ്പില്‍ വീണ്ടും ചരിത്രമെഴുതുമോ? ഇന്ത്യയുടെ പ്രകടനം ഇതുവരെ

മൂന്നുവട്ടം കപ്പുയര്‍ത്തിയ ഇന്ത്യ ഇത്തവണ കൗമാര ലോകകപ്പില്‍ വീണ്ടും ചരിത്രമെഴുതുമോ? ഇന്ത്യയുടെ പ്രകടനം ഇതുവരെ
X


ന്യൂസിലന്‍ഡ്: കൗമാര ലോകകപ്പ് കിരീടചരിത്രത്തില്‍ മൂന്നു തവണയാണ് ഇന്ത്യ കൗമാര കിരീടം നേടിയത്. 2000ത്തില്‍ മുഹമ്മദ് കൈഫിന്റെ കീഴില്‍ ആതിഥേയരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പിച്ചു. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സമാന്‍ യുവരാജ് സിങുമുണ്ടായിരുന്നു അന്ന്്ഇന്ത്യന്‍ നിരയില്‍. യുവരാജ് സിങായിരുന്നു ടൂര്‍ണമെന്റിലെ താരവും. പക്ഷേ 2006ല്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പാകിസ്താനോട് വീണു. രണ്ടാമത് കപ്പ് കോഹ്‌ലിയുടെ നേതൃത്വത്തിലായിരുന്നു. 2008ല്‍ മലേസ്യയില്‍ അരങ്ങേറിയ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 12 റണ്‍സിനാണ് അന്ന് ഇന്ത്യ  കെട്ടുകെട്ടിച്ചത്. 2012ല്‍ ഉന്‍മുക്ത് ചന്ദിന്റെ ഊഴമായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഫോം ഫൈനലിലും തുടര്‍ന്ന് ചന്ദിന്റെ ബൗളിങ് മികവില്‍ ആസ്‌ത്രേലിയയെ അവരുടെ തട്ടകത്തില്‍ ആറ് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ മൂന്നാം കിരീടവും സ്വന്തമാക്കി. 2016ല്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിനോട് അഞ്ച് വിക്കറ്റിന് പരാജയം ഏറ്റുവാങ്ങി.1988ലാണ് ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് അരങ്ങേറിയത്. ആതിഥേയരായ ആസ്‌ത്രേലിയയയായിരുന്നു പ്രഥമ ജേതാക്കള്‍. പിന്നെയൊരു അണ്ടര്‍ 19 ലോകകപ്പിന് ആരാധകര്‍ക്ക് 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.  ഇന്ത്യയും ആസ്‌ത്രേലിയയും മൂന്നു തവണ വീതം കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it