Alappuzha local

മൂന്നുലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍



മണ്ണഞ്ചേരി: ദേശീയ പാതയില്‍ വലിയ കലൂര്‍ ക്ഷേത്രത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ നിരോധിച്ച 500ന്റെയും ആയിരത്തിന്റെയും മൂന്ന് ലക്ഷം രൂപയുടെ നോട്ടുകളുമായി രണ്ട് പേരെ മണ്ണഞ്ചേരി പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാറില്‍ സഞ്ചരിച്ച ഇവര്‍ പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിയരുന്നു. തുകയെത്രയാണെന്ന് പൊലീസ് തിട്ടപ്പെടുത്തി വരികയാണെന്നും പ്രതികളെ വിശദമായ ചോദ്യം ചെയ്തു വരികയാണെന്നും എസ് ഐ പറഞ്ഞു.
Next Story

RELATED STORIES

Share it