Kollam Local

മൂന്നുമാസമായിട്ടും കേടുവരാത്ത തക്കാളി

കുളത്തൂപ്പുഴ: നാരങ്ങയോടൊപ്പം കിട്ടിയ തക്കാളി മുന്നുമാസമായിട്ടും ചീയുകയോ കേടുവരുകയോ ചെയ്യാതെ ഇപ്പോഴും ഫ്രഷായിരിക്കുന്നു. ഫ്രീസറോ മറ്റു യാതൊരു സംവിധാനമോ ഇല്ലാതെ മേശയുടെ മുകളില്‍ വച്ചിട്ടുള്ള ഈ തക്കാളി ഇനിയും എത്രനാള്‍ കൂടി ഇരിക്കുമെന്ന കൗതുകത്തിലാണ് കുളത്തൂപ്പുഴയിലെ മുറുക്കാന്‍ കടക്കാരനായ പുഷ്പന്‍.കഴിഞ്ഞ ഓണക്കാലത്ത് കടയിലെ ആവശ്യത്തിനായി വാങ്ങിയ നാരങ്ങ—യോടൊപ്പമാണ് ഈ തക്കാളി കിട്ടിയത്. തക്കാളി മേശയുടെ മൂലയിലേക്ക് മാറ്റിവച്ചശേഷം മറ്റുള്ളവ നാരങ്ങവെള്ളമാക്കി വില്‍പ്പനയാരംഭിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റിയിട്ട തക്കാളിയില്‍ കേടോ,ചീയലോ കാണാതായപ്പോഴാണ് സമീപകടക്കാരനായ സുധീറിനോട് പുഷ്പന്‍ വിവരം പറഞ്ഞത്. സുധീറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത് എത്രനാള്‍ ഇങ്ങനെ ഇരിക്കുമെന്ന് നേക്കാമെന്ന നിഗമനത്തില്‍ ഇവ മാറ്റി സുക്ഷിച്ചിരിക്കുന്നത്. മൂന്ന് മാസത്തോളമായിട്ടും ഇതിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല.
Next Story

RELATED STORIES

Share it