thrissur local

മൂന്നുമാസം മുമ്പ് വീടുവിട്ടിറങ്ങിയ ശിവശങ്കരനെ മകനെത്തി കൂട്ടിക്കൊണ്ടുപോയി

ഗുരുവായൂര്‍: മൂന്ന് മാസംമുമ്പ് വീടുവിട്ടിറങ്ങിയ ശിവശങ്കരനെ മൂത്തമകനെത്തി കൂട്ടികൊണ്ടുപോയി. കഴിഞ്ഞദിവസം മെഡിക്കല്‍ കോളജില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് ഗുരുവായൂരില്‍ അവശനിലയില്‍ കണ്ട മൂവ്വാറ്റുപുഴയ്ക്കടുത്ത് രാമമംഗലം ഉള്ളേലികുന്ന് ഇടയാലിയില്‍ വീട്ടില്‍ ശിവശങ്കരനെ (80) ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് ഇടപെട്ട് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നപ്പോഴാണ് വിവരമറിഞ്ഞ് മകന്‍ സജീവന്‍ ഇന്നലെ വൈകീട്ട് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയത്.
ജില്ല ക്രൈംബ്രാഞ്ച് എസ്‌ഐ ജേക്കബ്ബ് ജോസഫും, ക്രൈംബ്രാഞ്ച് സിവില്‍ പോലിസ് ഓഫിസര്‍ ജോബിയുടേയും സഹായത്തോടെ മൂത്തമകന്‍ സജീവന്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി ശിവശങ്കരനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ശിവശങ്കരനെ കാണാനില്ലെന്ന് രാമമംഗലം പോലിസില്‍ പരാതി ലഭിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച ശിവശങ്കരന്റെ വാര്‍ത്ത വളരെ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലിസിനോടൊപ്പം മകനുമൊത്ത് ശിവശങ്കരന്‍ വീട്ടിലേക്ക് യാത്രതിരിച്ചു. നാടുവിട്ട് ഗുരുവായൂരിലെത്തിയ ശിവശങ്കരന്‍, അവിടെ കഴിയുന്നതിനിടേയാണ് അസുഖബാധിതനായി ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലും, അസുഖം മൂര്‍ച്ചിച്ചതിനെതുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിച്ചത്.
Next Story

RELATED STORIES

Share it