kozhikode local

മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ചു

വടകര: മൂന്ന് ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച നിലയില്‍. അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപം വൈദ്യര്‍ കുനിയില്‍ സുഹറയുടെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ  വരാന്തയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടോടെ മലപ്പുറം പെരിന്തല്‍മണ്ണ കരുവാങ്കുണ്ട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയായ മാതാവും  ഇവരുടെ ഉമ്മയുമാണ് കുഞ്ഞിനെ ഭര്‍തൃവീട്ടിലെ വരാന്തയില്‍ ഉപേക്ഷിച്ച് പോയതെന്ന് പൊലിസ് പറഞ്ഞു. കുഞ്ഞിനെ കണ്ടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ചോമ്പാല പോലിസില്‍  വിവരം അറിയിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശിനിയായ മുനീറയും അഴിയൂരിലെ അര്‍ഷിദും പെരിന്തല്‍മണ്ണയില്‍ വാടകവീട്ടിലാണ് താമസം. കുട്ടിയെ ഉപേക്ഷിച്ചത് എന്തിനെന്ന്  വ്യക്തമല്ല. ഇക്കഴിഞ്ഞ 19ന് വൈകിട്ട് അഞ്ചിനാണ് മുനീറ കുഞ്ഞിന് ജന്‍മം നല്‍കിയത്. ചൈല്‍ഡ്‌ലൈന്‍  പ്രവര്‍ത്തകരും  ഐസിഡിഎസ് പ്രവര്‍ത്തകരും അഴിയൂരിലെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിചില്‍ഡ്രന്‍ വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം താല്‍കാലികമായി ചൈല്‍ഡ് ഹോമിലേക്ക് മാറ്റുമെന്ന് കുട്ടിയെ ഏറ്റുവാങ്ങിയ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മുനീറയുടെയും ഉമ്മയുടെയും പേരില്‍ ജുവൈനല്‍ ആക്റ്റ് 2015  പ്രകാരം ചോമ്പാല പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it