Flash News

മൂന്നിലവില്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട്



കോട്ടയം (മൂന്നിലവ്): മൂന്നിലവ് ഗ്രാമപ്പഞ്ചായത്തില്‍ വീണ്ടും കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിലൂടെ കേരളാ കോ ണ്‍ഗ്രസ് (എം)അംഗത്തെ പുറത്താക്കി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കേരളാ കോണ്‍ഗ്രസ്സിലെ ഷേര്‍ലി സാമുവല്‍സിനെതിരേ സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസം ഒന്നിനെതിരേ രണ്ടു വോട്ടിനാണ് പാസായത്. സിപിഎമ്മിലെ ശാലിനി സാമും കോണ്‍ഗ്രസ്സിലെ സ്‌റ്റെനി ചാക്കോയും ചേര്‍ന്നാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കേരളാ കോണ്‍ഗ്രസ്സിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ലേഖാ കൃഷ്ണന്‍കുട്ടിനായരെ കോണ്‍ഗ്രസ്സും സിപിഎമ്മും ചേര്‍ന്ന് അവിശ്വാസത്തിലൂടെ നേരത്തേ പുറത്താക്കിയിരുന്നു. തുടര്‍ന്നു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സഹായത്തോടെ സിപിഎമ്മിലെ ഷാജി ജോണ്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ഷേര്‍ലി സെബാസ്റ്റ്യനും സിപിഎമ്മിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണും ചേര്‍ന്നാണ് നിലവില്‍ മൂന്നിലവ് പഞ്ചായത്തില്‍ ഭരണം നടത്തിവരുന്നത്. മൂന്നിലവില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ഇരുപാര്‍ട്ടികളുടെയും ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ വിശദീകരിക്കണമെന്ന് കേരളാ കോ ണ്‍ഗ്രസ് (എം) മൂന്നിലവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്് സ്ഥാനത്തേക്ക് മല്‍സരിച്ച കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെ സിപിഎം പിന്തുണച്ചതിന്റെ പേരില്‍ വലിയ കോലാഹലമുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നിലവിലെ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it