Kerala

മൂന്നാറില്‍ വ്യാപക സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും പരിക്ക്

മൂന്നാറില്‍ വ്യാപക സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും പരിക്ക്
X
munnar

മൂന്നാര്‍:  മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യൂണിയന്‍ നേതാക്കള്‍ കല്ലേറ് നടത്തി. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലിസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. പെമ്പിളൈ ഒരുമൈയുടെ സമരത്തിലേക്ക് ട്രേഡ് യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും തള്ളിക്കയറിയതാണ് സംഘര്‍ഷത്തിന് കാരണം.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. തൊഴിലാളികളുടെ ഇടയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചെടുക്കാനായിരുന്നു യൂണിയന്റെ തീരുമാനം. മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. തോട്ടം മേഖലയില്‍ വേതനവര്‍ദ്ധന നടപ്പാക്കാനാകില്ലെന്ന് ഉടമകളുടെ അസോസിയേഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ശക്തമാക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.
മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് രാപ്പകള്‍ സമരം നടത്താനാണ് പെമ്പിളൈ ഒരുമയുടെ തീരുമാനം. കണ്ണന്‍ ദേവന്‍ കമ്പനിക്ക് മുന്നില്‍ സമരം നടത്താന്‍ പാടില്ലെന്ന കോടതി ഉത്തരവുള്ളതിനാല്‍ കമ്പനിക്ക് മുന്നില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവ് മാനിക്കുന്നുവെന്നും പോലിസ് പറയുന്ന സ്ഥലത്ത് സമരം നടത്താമെന്നും സമരക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it