Idukki local

മൂന്നാറില്‍ വീണ്ടും സ്പിരിറ്റ് വേട്ട; 170 ലിറ്റര്‍ പിടിച്ചെടുത്തു

രാജാക്കാട്: തേയിലത്തോട്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന 170 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. ചിറ്റിവാര എസ്റ്റേറ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കന്നാസുകളില്‍ സൂക്ഷിച്ച സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത വ്യജ മദ്യം കണ്ടെത്തിയത്. മൂന്നാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം ചിറ്റിവാര എസ്റ്റേറ്റില്‍ പരിശോധനകള്‍ നടത്തിയത്. തെയില തോട്ടത്തിലെ 10 നംബര്‍ ബ്ലോക്കിന് സമീപത്ത് 5 കന്നാസുകളിലായാണ് സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത വ്യജമദ്യം സൂക്ഷിച്ചിരുന്നത്. ചിറ്റിവാരയില്‍ താമസിക്കുന്ന ജയസിംഗ്. രാമരാജ് എന്നി രണ്ട്  പേര്‍ക്കെതിരെയാണ് എക്‌സൈസ് സംഘം കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 9ന് തലയാര്‍ എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ 1400 ലിറ്ററിലധികം സ്പിരിറ്റ് സംഘം കണ്ടെത്തിയിരുന്നു. രണ്ടു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എസ് ബാലസുബ്രഹ്മണ്യന്‍, റ്റി ജെ മനോജ്, സിഇഒമാരായ എ സി നെബു, ബിജുമാത്യു, കെ എസ് മീരാന്‍, അരുണ്‍ ബി കൃഷ്ണന്‍, ജോളി ജോസഫ്, കെ പി ജോസഫ്, വിനേഷ് എന്നിവരും പങ്കെടുത്തു. തോട്ടം മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യ വില്പന വ്യാപിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ശക്തമായ പരിശോധന തുടരുകയാണ്
Next Story

RELATED STORIES

Share it