Idukki local

മൂന്നാറില്‍ ബസ് മറിഞ്ഞു; 30 പേര്‍ക്കു പരിക്ക്

മൂന്നാര്‍: മൂന്നാറില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വിേേനാദസഞ്ചാര കേന്ദ്രമായ രാജമലയില്‍ നിന്നും സന്ദര്‍ശനം കഴിഞ്ഞ് മൂന്നാറിലേക്ക് വരികയായിരുന്ന ബസ് ആണ് മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഡി.വൈ.എസ്.പി ഓഫിസിനു സമീപം അന്‍പത് അടി താഴചയിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകിട്ട് 5.25 നായിരുന്നു അപകടം ഉണ്ടായത്.
കുടുംബശ്രീ പ്രവര്‍ത്തകരായിരുന്ന സ്ത്രീകളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിലുണ്ടായിരുന്ന 30 പേരില്‍ ഇരുപത്തിനാല് പേര്‍ക്കാണ് നിസാരമായ പരിക്കുള്ളത് ലിസി (50) നന്ദുലാല്‍ (15) ശോഭന (40) അമ്മുക്കുട്ടിയമ്മ (58) റോഷന്‍ (36) ലിസി കുര്യക്കോസ് (29) മോളി ആന്‍ഡ്രൂസ് (52) ലിസാ ജെയിംസ് (38) അലന്‍ സിബി (5) അനിത (12) വിപില്‍ ലാല്‍ (13) ജെനി ജെയിംസ് (26) സൂസമ്മ (46) സൈബി (31) നന്ദ (8) വര്‍ഗ്ഗീസ് (42) മിനി അലക്‌സാണ്ടര്‍ (51) അലീന മേരി (8) ലിന്റ എബ്രാം (14) ആല്‍ബില്‍ കുര്യോക്കോസ് (11) എല്‍സമ്മ തോമസ് (52) രേഷ്മ മോഹന്‍ (19) ബിനോയ് ജോണ്‍സണ്‍ (47) ബീനാ ജെയിംസ് (52) എന്നിവരാണ് പരിക്കേറ്റവര്‍.
ബസ് ഡ്രൈവറും രണ്ട് ജീവനക്കാരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ബസ് മറിഞ്ഞ സ്ഥലത്ത് മരങ്ങളുള്ളതും.
അടര്‍ന്ന മുളങ്കാടുകളില്‍ ബസ് തങ്ങി നിന്നതും വന്‍ അപകടം ഒഴിവാക്കി. മൂന്നു തവണ ഉരുണ്ട ബസ് മുളങ്കാടില്‍ തങ്ങി നിന്നു. എതിരെ വന്ന ബസിനു സൈഡ് കൊടുക്കുന്നതിനിടയില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോട്ടയം വാകത്താനം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ത്തിക എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നാറില്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റനുള്ളിലാണ് അപകടം നടന്ന സ്ഥലം. അപകടം നടന്ന സ്ഥലത്തു നിന്നും പത്തു നിമിഷങ്ങള്‍ക്കകം എല്ലാവരെയും ആശുപത്രിയിലെത്തിക്കാനായത് പരിക്കേറ്റവര്‍ക്ക് ആശ്വാസമായി.
അപകട വിവരം കേട്ടറിഞ്ഞ് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതും അപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി.
Next Story

RELATED STORIES

Share it