Idukki local

മൂന്നാറിലെ 15 കച്ചവട സ്ഥാപനങ്ങളില്‍ മോഷണം



മൂന്നാര്‍: മൂന്നാറില്‍ ഒരു ഇടവേളയക്കുശേഷം വീണ്ടും മോഷണം. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലെ 15-ഓളം വഴിയോര കച്ചവടസ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വനംവകുപ്പിന്റെ ഫഌവര്‍ ഗാര്‍ഡനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന ഫാന്‍സി, മരംകൊണ്ട് നിര്‍മ്മിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവയാണ് മോഷണംപോയതില്‍ ഏറെയും. സംഭവത്തെ തുടര്‍ന്ന് കടയുടമകള്‍ മൂന്നാര്‍ പോലിസിന് പരാതിനല്‍കി. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മൂന്നാര്‍ കോളനി കേന്ദ്രീകരിച്ച് വ്യാപകമോഷണം നടന്നിരുന്നു. ആറോളം വീടുകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളടക്കം മോഷണം പോയെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമകള്‍ മൂന്നാര്‍ സി.ഐ സാംജോസിന് വീണ്ടും പരാതി നല്‍കിയിരുന്നു. പ്രതിയെ തേടി മൂന്നാര്‍ കോളനികള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും കവര്‍ച്ച.
Next Story

RELATED STORIES

Share it