Idukki local

മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്‌



തൊടുപുഴ: മൂന്നാര്‍ പ്രത്യേക ട്രിബ്യൂണലിന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ട്രിബ്യൂണലിനോട് കെട്ടിടമൊഴിയാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ കുറവ് മൂലം ഏന്തിവലിഞ്ഞ്  ട്രൈബ്യൂണല്‍ മുന്നോട്ട് പോവുന്നതിനിടയിലാണ് ഇരുട്ടടിയെന്ന പോലെ കെട്ടിടവും നഷ്ടമാകുന്നത്. മൂന്നാറിലെ മേഖലയിലെ  കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാനാണ് മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ തുടങ്ങിയത്.ആവശ്യത്തിന്  ജീവനക്കാരില്ലാതെ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് നിലവില്‍ ആഭ്യന്തരവകുപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ഒഴിഞ്ഞ് കൊടുക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നാറില്‍ പട്ടിക വികസന വകുപ്പിന്റെ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് 2011ല്‍ അറ്റകുറ്റപ്പണികള്‍ നടത്തി ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തിനായി നല്‍കിയത്. മുപ്പത്തിയൊമ്പത് ജീവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ ആകെയുള്ളത് മൂന്ന് പേര്‍ മാത്രമാണ്. ഒരു വര്‍ഷക്കാലമായി ചെയര്‍മാനുമില്ലാത്ത അവസ്ഥയാണ്. ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്നവും അധികം താമസിക്കാതെ ഇവിടെ നിന്നും തിരിച്ചുപോകുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it