Flash News

'മൂന്നാര്‍ സമരം: പിന്‍മാറിയെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം'



കോട്ടയം: പൊമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആംആദ്മി പാര്‍ട്ടി പിന്‍മാറിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് ആംആദ്മി പാര്‍ട്ടി കേരളഘടകം കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍.  ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണിത്. ഏപ്രില്‍ 24 മുതല്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ പാര്‍ട്ടി സജീവമായുണ്ട്. ഇന്നും അത് തുടരുന്നു.  ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it