മൂന്നാര്‍; സമരം തീരുംവരെ തൊഴിലാളികള്‍ക്കൊപ്പം സമരപന്തലിലിരിക്കും: വിഎസ്



.

മൂന്നാര്‍: സമരത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് വരെ  തൊഴിലാളികള്‍ക്കൊപ്പം സമരപന്തലിലിരിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍.മൂന്നാറില്‍ തോട്ടംതൊഴിലാളികളുടെ സമരം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സമരക്കാരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണം. കമ്പനിയെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. തമിഴില്‍ അഭിസംബോധ ചെയ്താണ് വിഎസ് സംസാരിച്ചത്. മൂന്നാറില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടാംദിവസം പിന്നിടുന്നതിനിടെ പല രാഷ്ട്രീയ നേതാക്കള്‍ പിന്തുണയ്ക്കാനെത്തിയിരുന്നുവെങ്കിലും സമരക്കാര്‍ എല്ലാവരെയും ആട്ടിപായിക്കുകയായിരുന്നു. എന്നാല്‍ സമരപന്തലിലെത്തിയ വിഎസിനെ പൂമാലയണിച്ചാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.
എസ്.ബി
Next Story

RELATED STORIES

Share it