മൂന്നാര്‍: വൈദ്യുതി കണക്ഷന് ഇനി റവന്യൂ വകുപ്പിന്റെ അനുമതി വേണ്ട

തൊടുപുഴ: മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ വൈദ്യുതി കണക്ഷന് ഇനി റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ല. വൈദ്യുതി കണക്ഷന്‍ നേടുന്നതിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിസ്വന്ത് സിങ് 18ന് ഉത്തരവിറക്കിയതോടെയാണ് ഇത്.
കണ്ണന്‍ദേവന്‍ ഹില്‍സ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, വെള്ളത്തൂവല്‍ എന്നീ വില്ലേജുകളില്‍ ജില്ലാ കലക്ടറുടെയോ സബ്കലക്ടറുടെയോ എന്‍ഒസി ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ അനുവദിച്ചിരുന്നുള്ളൂ. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് തദ്ദേശവാസികളില്‍ നിന്നും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ഉണ്ടായത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ പരിശോധനയിലും അന്വേഷണത്തിലും ഈ നിബന്ധന സംസ്ഥാനത്തിന് റവന്യൂ നഷ്ടമുണ്ടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന് കണ്ടെത്തി.
Next Story

RELATED STORIES

Share it