Idukki local

മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

മൂന്നാര്‍: ടോപ് സ്‌റ്റേഷനിലും മൂന്നാറിലുമായി രണ്ട് അനധികൃത കയ്യേറ്റങ്ങളും നിര്‍മാണങ്ങളും റവന്യു അധികൃതര്‍ ഒഴിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന നിര്‍മാണങ്ങള്‍ നീക്കംചെയ്തു. ടോപ് സ്‌റ്റേഷനില്‍ എക്‌സൈസ് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു കയ്യേറ്റം. കേരള–തമിഴ്‌നാട് അതിര്‍ത്തിയില്‍ കള്ളക്കടത്തു തടയാന്‍ ചെക്‌പോസ്റ്റ് സ്ഥാപിക്കുന്നതിനായി നീക്കിയിട്ടിരുന്ന സ്ഥലത്താണു സ്വകാര്യവ്യക്തി ഷെഡ് സ്ഥാപിച്ചത്.
എക്‌സൈസിന്റെ പരാതിയെ തുടര്‍ന്നു ദേവികുളം സബ് കലക്ടറുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ സ്‌പെഷല്‍ റവന്യു ഓഫിസ് തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ പി.വി.പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെയാണു കയ്യേറ്റം ഒഴിപ്പിച്ചു ഷെഡ് പൊളിച്ചുനീക്കിയത്. മൂന്നാര്‍ കോളനിയില്‍ പൊലീസ് ക്യാംപിനു സമീപം സര്‍വേ നമ്പര്‍ 912ല്‍ പെട്ട റവന്യു ഭൂമി കയ്യേറി സ്വകാര്യവ്യക്തി നിര്‍മിച്ചുവന്ന കോണ്‍ക്രീറ്റ് കെട്ടിടമാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്. ഇതിന്റെ കോണ്‍ക്രീറ്റ് തൂണുകളും തകര്‍ത്തു.
Next Story

RELATED STORIES

Share it