മൂന്നാര്‍ മാരത്തണ്‍ ഫെബ്രുവരി രണ്ടാം വാരം
BY kasim kzm7 Jan 2018 5:21 AM GMT
kasim kzm7 Jan 2018 5:21 AM GMT
മൂന്നാര്‍: തെക്കേ ഇന്‍ഡ്യയിലെ ഏറ്റവും ദീര്‍ഘിച്ച മാരത്തണ്‍ ഫെബ്രുവരി 10, 11 തിയതികളില്‍ നടക്കും. രണ്ടാമത് പതിപ്പാണ് ഇത്തവണത്തേത്. ഫെബ്രുവരി പത്തിന് മൂന്നാര്‍ അള്‍ട്ര ചലഞ്ചും 11ന് മറ്റ് മാരത്തണ്‍ മല്‍സരങ്ങളും നടക്കും. പത്തിന് രാവിലെ അഞ്ചിനാണ് 71.12 കിലോമീറ്റര്‍ പിന്നിടുന്ന അള്‍ട്ര ചലഞ്ച് ആരംഭിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 1420 മീറ്റര്‍ ഉയരത്തില്‍ നിന്നാരംഭിക്കുന്ന മല്‍സരം, തേയില തോട്ടങ്ങളും ചോലക്കാടുകളും മാടുപ്പെട്ടി ഡാമും പിന്നിട്ട് 2200 മിറ്റര്‍ ഉയരത്തിലെത്തി തിരിച്ചുവരും. 11ന് രാവിലെ അഞ്ചിന് 42.195 കിലോമീറ്റര്‍ മാരത്തണ്‍ മൂന്നാര്‍ ജിംഖാന ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. സമുദ്രനിരപ്പില്‍ നിന്ന് 1850 മിറ്റര്‍ ഉയത്തിലേക്കാണ് കുതിപ്പ്. 6.30ന് ഹാഫ് മാരത്തണും ആരംഭിക്കും. 21.098 കിലോമീറ്ററാണ് ദൂരം. പ്രായപരിധിയില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. കുറിഞ്ഞി സന്ദേശ ഓട്ടം രാവിലെ പത്തിന് ജിംഖാന ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. ഏഴ് കിലോമീറ്ററാണ് പിന്നിടേണ്ടത്. കഴിഞ്ഞ തവണ കശ്മിര് മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരും വിദേശികളും മാരത്തണില്‍ പങ്കെടുത്തിരുന്നു. ഇത്തവണയും വിദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലിനീകരണം എങ്ങനെ തടയാമെന്നതു സംബന്ധിച്ച് പ്രോജക്ട് തയ്യറാക്കുന്നതിന് കോളജ് വിദ്യാര്‍ഥികള്‍ക്കായി മല്‍സരവും ഇത്തവണ സംഘടിപ്പിച്ചിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെടുന്ന മാലിന്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചാണ് പ്രോജക്ട് തയ്യാറാക്കേണ്ടത്. മാരത്തണ്‍ സംബന്ധിച്ച വിവരങ്ങളും രജിസ്ട്രേഷനും ാൗിിമൃാമൃമവേീി.രീാ എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ 04865 232040, 918281050502 എന്ന നമ്പരില്‍ അറിയാം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT