Idukki local

മൂന്നാര്‍ ബൈപാസ് റോഡ് നിര്‍മാണം വൈകുന്നു

മൂന്നാര്‍: മൂന്നാറില്‍ ബൈപാസ് റോഡുകളുടെ പണികള്‍ വൈകുന്നു. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ടൗണിലെ ഗതാഗത കുരുക്കിലകപ്പെടാതെ മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് മടങ്ങാനാണ് 40 ലക്ഷം രൂപ ചെലവില്‍ ബൈപാസ് നിര്‍മാണമാരംഭിച്ചത്.
മൂന്നാര്‍ കോളനി, ടോപ്പ് സ്റ്റേഷന്‍ റോഡുകള്‍ യാഥാര്‍ഥ്യമായാല്‍ സഞ്ചാരികള്‍ക്ക് മൂന്നാര്‍ ടൗണിലെത്താതെ മാട്ടുപ്പെട്ടി സന്ദര്‍ശിക്കാം. ഇതുവഴി ടൗണിലെ ഗതാഗത കുരുക്ക് കുറയും. രണ്ട് കിലോമീറ്റര്‍ ദൂരം ലാഭിക്കുകയും ചെയ്യാം. മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി കെടുകാര്യസ്ഥതയാല്‍ നീണ്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ പല പദ്ധതികള്‍ക്കും സര്‍ക്കാരും പഞ്ചായത്തും പണം നല്‍കാന്‍ കാലതാമസം വരുത്തിയതാണ് പണിആരംഭിക്കാന്‍ വൈകിയത്.
മാത്രമല്ല റോഡ് പണിക്കാവശ്യമായ ടാര്‍, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാധനങ്ങള്‍ ബന്ധപ്പെട്ടവര്‍ നല്‍കാത്തതും പണി വൈകാന്‍ കാരണമായി. മൂന്നാര്‍ കോളനിയിലെ ഹെല്‍ത്ത് സെന്ററിനടുത്ത ചെറിയ കുന്നുകള്‍ ഇടിച്ച് നിരത്തി പുതിയ പാലം നിര്‍മിച്ച് നടത്തുന്ന നിര്‍മാണം ഒരു മാസത്തിനകം യാഥാര്‍ഥ്യമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ബൈപാസ് റോഡിന്റെ പണി എങ്ങുമെത്താതെ ഇഴയുകയാണ്. ഇത് സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. കോളനി ഹെല്‍ത്ത് സെന്ററിന് സമീപം പാലം നിര്‍മിച്ച് മടങ്ങിയ കരാറുകാര്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും എത്തിയിട്ടില്ല.
Next Story

RELATED STORIES

Share it