മൂന്നാര്‍: പി.എല്‍.സി. യോഗം നാളെ; പൊമ്പിളൈ ഒരുമൈയും നിരാഹാരം ആരംഭിച്ചു

ഇടുക്കി: നിര്‍ണായക പി.എല്‍.സി. യോഗത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയും ഇന്നലെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സംയുക്ത ട്രേഡ് യൂനിയന്റെ അനിശ്ചിതകാല നിരാഹാരം ഇന്ന് മൂന്നാം ദിവസത്തിലേക്കു കടക്കും.

ഇ എസ് ബിജിമോള്‍ എം.എല്‍.എക്ക് ഇന്നലെയും പൊമ്പിളൈ ഒരുമൈ സമരവേദിയില്‍ ഊഷ്മള സ്വീകരണം ലഭിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും ബി.എം.എസ്. വനിതാ നേതാക്കളും പൊമ്പിളൈ ഒരുമൈ സമരവേദിയിലെത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനാണ് ഒരുമൈയുടെ തീരുമാനം. ഇരുവിഭാഗവും രാത്രിസമരം ആരംഭിച്ചതോടെ പോലിസ് സുരക്ഷ കര്‍ശനമാക്കി. ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍,

രാജേശ്വരി, ശ്രീലത, കൗസല്യ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാക്കള്‍. ആദ്യം അനുമതി നിഷേധിച്ച പോലിസ് പിന്നീട് നിരാഹാരസമരം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെക്കാള്‍ സ്ത്രീതൊഴിലാളികള്‍ ഇന്നലെ ഒരുമൈ വേദിയിലെത്തി. ഡി.സി.സി. പ്രസിഡന്റ് റോയ് കെ പൗലോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ. എന്നിവര്‍ ട്രേഡ് യൂനിയന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it