മൂന്നാര്‍ ട്രൈബ്യൂണല്‍ ഓഫിസില്‍ അതിക്രമം; എംഎല്‍എ രാജേന്ദ്രനെതിരേ കേസെടുത്തു

തൊടുപുഴ: സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ മൂന്നാറിലെ ഓഫിസ് കെട്ടിടത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ദേവികുളം എംഎല്‍എ അടക്കം 52 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം എക്‌സിക്യൂട്ടീവ് മജിസ്—ട്രേറ്റായ തഹസില്‍ദാര്‍ പി കെ ഷാജി, കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകരായ 50പേര്‍ എന്നിവര്‍ക്കെതിരെയാണ് മൂന്നാര്‍ പോലിസ് കേസെടുത്തത്. ട്രൈബ്യൂണല്‍ കോടതി അംഗം എന്‍ കെ വിജയന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി, ജീവനക്കാരനെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ അതിക്രമം ഉണ്ടായത്.

Next Story

RELATED STORIES

Share it