Flash News

മൂന്നാര്‍ കൈയേറ്റം : സര്‍വകക്ഷി തീരുമാനം അട്ടിമറിക്കപ്പെടുന്നു- സുധീരന്‍



തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്നു വി എം സുധീരന്‍ ആരോപിച്ചു. എവിടി കമ്പനികളുമായി ബന്ധപ്പെട്ട കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ പോയില്ല എന്നതു വളരെ ഗൗരവതരമാണ്. അപ്പീല്‍ ഹരജി നല്‍കി നിലപാട് കൃത്യമായി അവതരിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചവന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ചില പൊതുപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിക്കപ്പെട്ടപ്പോഴും ഫലപ്രദമായി നിലപാട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ വക്കീലിന് കഴിഞ്ഞില്ലെന്നും വി എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിഷ്‌ക്രിയത പാലിച്ചത് എവിടി കമ്പനിയെ സഹായിക്കാനാണെന്നു വ്യക്തം. സര്‍വകക്ഷി യോഗതീരുമാനത്തിന്റെ അന്തസ്സത്തയെ കാറ്റില്‍ പറത്തി വന്‍കിട കൈയേറ്റക്കാരായ എവിടി കമ്പനിക്ക് ഒത്താശചെയ്തു കൊടുത്ത സര്‍ക്കാര്‍ നടപടി സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെയാണു തകര്‍ക്കുന്നത്. മൂന്നാര്‍ മേഖലയിലെ കൈയേറ്റക്കാരെ സംബന്ധിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും 50ഓളം കൈയേറ്റക്കാരെ ഒഴിവാക്കപ്പെട്ടതായ റിപോര്‍ട്ടും സര്‍ക്കാര്‍ ഉദാസീനതയാണ് വെളിവാക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it