Idukki local

മൂന്നാര്‍ കടുകുമുടിയില്‍ വീണ്ടും വന്‍ സ്പിരിറ്റ് വേട്ട

രാജാക്കാട്: മൂന്നാറില്‍ വീണ്ടും വന്‍ സ്പിരിറ്റ് വേട്ട. കന്നാസില്‍ സൂക്ഷിച്ചിരുന്ന 384 ലിറ്റര്‍ പിടികൂടി. ഗുണ്ടുമല കടുകുമുടി ഡിവിഷനിലാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 384 ലകഴിഞ്ഞ ഒമ്പതാം കടുക്മുടി ഡിവിഷനിലെ 12ാം നമ്പര്‍ കാടിന് സമീപത്തു മൂന്ന് സ്ഥലങ്ങളിലായി കൂഴിച്ചിട്ട 1050 ലീറ്റര്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തിയിരുന്നു. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിളിലെ സ്‌പെഷ്യല്‍ ടീം, ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ്, ഷാഡോ ടീം എന്നിവയുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് വീണ്ടും വിടികൂടിയത്. ക്രിസ്മസ് അവധിക്കാലം ലക്ഷ്യംവച്ച് വന്‍തോതില്‍ സിപിരിറ്റ് ശേഖരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലായിരുന്നു സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. കാട്ടില്‍ ഒളിപ്പിച്ചിരുന്നതും കുഴിച്ചിട്ടിരുന്നതുമായ 384 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it