മൂന്നാര്‍ അതിശൈത്യത്തിലേക്ക്; തണുപ്പ് മൈനസ് മൂന്ന് ഡിഗ്രി

ഇടുക്കി: മൂന്നാര്‍ മേഖല അതിശൈത്യത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാര്‍ തണുത്തു വിറയ്ക്കുകയാണ്. ശനിയാഴ്ച രാത്രി മുതല്‍ തണുപ്പ് മൈനസ് ഡിഗ്രിയിലാണ്. ഇന്നലെ പുലര്‍—ച്ചെ തണുപ്പ് മൈനസ് മൂന്നു ഡിഗ്രിയിലെത്തി.
വരും ദിവസങ്ങളില്‍ തണുപ്പ് ഇനിയും കനക്കുമെന്നാണു കരുതുന്നത്. മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ പൂജ്യം ഡിഗ്രിയും സമീപ എസ്റ്റേറ്റുകളായ പെരിയവര, കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളില്‍ മൈനസ് മൂന്നു ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യമെത്താന്‍ വൈകിയിരുന്നു. ഡിസംബര്‍ അവസാനവും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍, ജനുവരി പിറന്നതോടെ കാലാവസ്ഥ പെട്ടെന്നു മാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും ഇതേ സമയം തണുപ്പ് മൈനസ് ഡിഗ്രിയിലായിരുന്നു. കന്നിമല എസ്റ്റേറ്റിലെ പുല്‍മേടുകള്‍ മഞ്ഞില്‍കുളിച്ചു നില്‍ക്കുകയാണ്. ശൈത്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും ഏറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it