മൂന്നാം ലിംഗക്കാര്‍ക്ക് കണ്ണൂരില്‍ ഡേ ഷെല്‍ട്ടര്‍ വരുന്നു

കണ്ണൂര്‍: സംസ്ഥാനത്ത് ആദ്യമായി കണ്ണൂരില്‍ മൂന്നാം ലിംഗക്കാര്‍ക്കായി ഡേ ഷെല്‍ട്ടര്‍ നിര്‍മിക്കുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2016-17 ബജറ്റിലാണ് മൂന്നാം ലിംഗക്കാരുടെ ഉന്നമനത്തിനായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
ഡേ ഷെല്‍ട്ടര്‍ നിര്‍മാണത്തിനു പുറമെ ഇവര്‍ക്കുള്ള തൊഴില്‍ പരിശീലനം, ട്രാന്‍സ്‌ഫെസ്റ്റ് എന്നിവയ്ക്കും ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കണ്ണൂരില്‍ ഡേ ഷെല്‍ട്ടര്‍ നിര്‍മാണത്തിനായി അനുവദിക്കുക. ട്രാന്‍സ്‌ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഒരു ലക്ഷം നല്‍കും. മൂന്നാം ലിംഗക്കാരെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന സമീപനം വര്‍ധിച്ച സാഹചര്യത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ബജറ്റ് അവതരണം കേട്ട ഇവരുടെ സംഘടനാ നേതാക്കള്‍ നേരിട്ടെത്തി ജില്ലാപഞ്ചായത്ത് അംഗങ്ങളെ അനുമോദിച്ചു.
Next Story

RELATED STORIES

Share it