Flash News

മൂന്നാം മുറ പീഢനം : സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധവുമായി വനിതാ ജയിലര്‍



റായ്പൂര്‍: ഛത്തീസ്ഗഡിലെ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് വര്‍ഷാ ഡോങ്ക്‌റെ തന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ഒടുവില്‍ പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ നടപടിയില്‍ അവര്‍ പ്രതിഷേധിച്ചു. സസ്‌പെന്‍ഷനു മുമ്പ് തനിക്കയച്ച കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി അറിയിക്കാന്‍ വേണ്ടത്ര സമയം അനുവദിക്കാത്തതില്‍ അവര്‍ അദ്ഭുതം പ്രകടിപ്പിച്ചു. അംബികാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചുമതലയേല്‍ക്കാനായിരുന്നു ഡോങ്ക്‌റേക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, തന്നോട് സര്‍ക്കാര്‍ നീതി കാണിച്ചിട്ടില്ല എന്നും അതിനാല്‍ നിയമപരമായ വഴികള്‍ തേടുകയാണെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിനെ പറ്റി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥന് ഏഴ് ദിവസമായിരുന്നു അനുവദിച്ചത്. എന്നാല്‍, തനിക്ക് മറുപടി നല്‍കുന്നതിന് രണ്ട് ദിവസവുമാണ് അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ കെ റായിക്ക് 376 പേജ് വരുന്ന മറുപടി താന്‍ അയച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു. തന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിനെ പറ്റിയുള്ള റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പു തന്നെ സസ്‌പെന്‍ഡ് ചെയ്തതായും അതിനാല്‍ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് ഉദ്ദേശ്യമെന്നും ഡോങ്ക്‌റെ വ്യക്തമാക്കി. അതേസമയം, എല്ലാ ഘടകങ്ങളും അന്വേഷിച്ചിട്ടുണ്ടെന്നും ഡോങ്ക്‌റേക്ക് എന്തിനെപറ്റിയെങ്കിലും പരാതിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് പരാതി നല്‍കട്ടെയെന്നും ഡിഐജി കെ കെ ഗുപ്ത പറഞ്ഞു.എന്തിനാണവര്‍ അത് പൊതുമാധ്യമങ്ങളില്‍ എഴുതുന്നതെന്നും ഈ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഭരണഘടനയും നിയമവും അനുസരിച്ച് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലെ തന്റെ പോസ്റ്റ് എന്നും താന്‍ കണ്ടതിനെക്കുറിച്ചാണ് എഴുതിയതെന്നും ഡോങ്ക്‌റെ പറഞ്ഞു. ഔദ്യോഗിക രഹസ്യങ്ങളൊന്നും തെറ്റിച്ചിട്ടില്ല. ഭരണഘടന എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കിയിട്ടുണ്ട.് അവര്‍ പറഞ്ഞു.സുക്മയില്‍ 24 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ പോലിസ് സ്‌റ്റേഷനുകളിലെ മൂന്നാംമുറ പീഡനത്തെക്കുറിച്ചും ആദിവാസി ഗ്രാമങ്ങള്‍ പോലിസ് തീയിടുന്നതിനെ പറ്റിയും ഡോങ്ക്‌റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Next Story

RELATED STORIES

Share it