ernakulam local

മൂന്നാംതവണയും കലാതിലകം ചൂടി അര്‍ച്ചിത അനീഷ് കുമാര്‍

തൊടുപുഴ: എംജി കലോത്സവത്തില്‍ മൂന്നാം തവണയും കലാതിലകം ചൂടി അര്‍ച്ചിത അനീഷ് കുമാര്‍. 2014ല്‍ എറണാകുളത്തും 2015ല്‍ കോട്ടയത്തുമായി നടന്ന കലോത്സവങ്ങളില്‍ അര്‍ച്ചിത അനിഷ്‌കുമാറിനു കലതിലകപട്ടം ലഭിച്ചിരുന്നു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, നാടോടി നൃത്തം,കേരളനടനം എന്നി ഇനങ്ങളിലാണ് അര്‍ച്ചിത മത്സരിച്ചത്. ഭരതനാട്യം, കേരളനടനം എന്നിവയില്‍ ഒന്നാം സ്ഥാനവും നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവും നേടി. കുച്ചിപ്പിടി മത്സരത്തില്‍ റിസള്‍ട്ടില്‍ തര്‍ക്കം നിലവിലുള്ളതിനാല്‍ ഫലം പുറത്തു വിട്ടിട്ടില്ല. എങ്കിലും 16 പോയിന്റുകള്‍ ലഭിച്ചതിനാല്‍ കലാതിലക പട്ടം അര്‍ച്ചിതയ്ക്കു ലഭിക്കുകയായിരുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എംഎ സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കലാമണ്ഡലം ലീലാമണി ഭരതനാട്യത്തില്‍ അര്‍ച്ചിതയുടെ ഗുരു. എല്‍കെജി വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ അര്‍ച്ചിത വിവിധ ഇനങ്ങളിലായി മത്സരിക്കുന്നു. കണ്ണൂര്‍ സ്വദേശിയാണ് അര്‍ച്ചിത. കലാജിവിതം മെച്ചപ്പെടുത്തന്നതിനായും കൂടുതല്‍ അവസരങ്ങള്‍ക്കുമായി എറണാകുളം പാലാരിവട്ടത്താണ് ഇപ്പോള്‍ താമസിക്കുന്നത്. നര്‍ത്തകര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നു അര്‍ച്ചിത പരിഭവപ്പെടുന്നു. കഴിഞ്ഞ വര്‍ഷം അര്‍ച്ചിതയ്ക്ക് ഒരു ടിവി സിരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. കുച്ചുപ്പുടിയാണ് ഇഷ്ടയിനം. പിതാവ് അനിഷ്‌കുമാര്‍ ബി സിനസുകരനാണ്. അമ്മ അനിത അനീഷ്‌കുമാര്‍ വീട്ടമ്മയാണ്.
Next Story

RELATED STORIES

Share it