ernakulam local

മൂന്നാംതവണയും കറുത്ത സ്റ്റിക്കര്‍; വീട്ടുകാര്‍ ഭീതിയില്‍

പള്ളുരുത്തി: കറുത്ത സ്റ്റിക്കര്‍ മൂന്നാം തവണയും വീടിന്റെ ചില്ലുകളിലും ഭിത്തിയിലും പതിച്ചപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു. പോലിസില്‍ അറിയിച്ചിട്ട് നടപടിയില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ സംരക്ഷണവുമായി നാട്ടുകാര്‍ രംഗത്തെത്തി. പെരുമ്പടപ്പ് ശ്രീനാരായണ റോഡിനു സമീപം കളപ്പുരക്കല്‍ വീട്ടില്‍ ജോര്‍ജിന്റെ വീട്ടിലാണ് മൂന്നാം തവണ കറുത്ത സ്റ്റിക്കര്‍ പതിച്ചത്. ആദ്യ തവണ വീടിന്റെ ജനലില്‍ പതിഞ്ഞ സ്റ്റിക്കര്‍ വീട്ടുകാര്‍ നീക്കം ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും പല ഭാഗങ്ങളിലും സ്റ്റിക്കര്‍ പതിച്ചു. പോലിസില്‍ അറിയിച്ച ശേഷം നീക്കം ചെയ്ത സ്റ്റിക്കര്‍ ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ ഭിത്തികളില്‍ വീണ്ടും പ്രത്യക്ഷമായി. കറുത്ത സ്റ്റിക്കര്‍ വിവാദം കൊഴുക്കുമ്പോളാണ് ഒരിടത്തു തന്നെ മൂന്നു തവണ  സ്റ്റിക്കര്‍ പതിച്ച പരാതി ഉയര്‍ന്നത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടും പോല്ിസ് സംഭവസ്ഥലം സന്ദര്‍ശിച്ചില്ലെന്ന് പരാതിയുണ്ട്.
Next Story

RELATED STORIES

Share it