മൂടല്‍മഞ്ഞ്: വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം

ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി-അംബാല ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. 25ഓളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. രാവിലെ ചരക്കുമായെത്തിയ ട്രക്കില്‍ കാറിടിച്ചതാണു തുടക്കം. തുടര്‍ന്നു പാതയുടെ വിവിധയിടങ്ങളില്‍ മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പഞ്ചാബില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോയ യുപി സ്വദേശികളാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ അടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ വാഹനഗതാഗതം പുനസ്ഥാപിച്ചതായി എസ് പി പങ്കജ് നൈന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it