Business

മുഹൈസിനയിലും ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്

മുഹൈസിനയിലും ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്
X
GRAND-in

ദുബയ്:  റീജന്റ്‌സ് ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 42 മത്തെ ശാഖ മുഹൈസിനയില്‍ വ്യാഴാഴ്ച ഉല്‍ഘാടനം ചെയ്യുന്നു.

ഇന്ത്യ. ചൈന, തുര്‍ക്കി, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്നത് കൊണ്ട് കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നിരക്കിളവില്‍ ഉല്‍പ്പന്നങ്ങള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ കഴിയുന്ന രൂപത്തില്‍ ഗ്രാന്റ് ആപ്പും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ വിവിധ ജി.സി.സി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് മാള്‍ അടുത്ത വര്‍ഷം മുതല്‍ ഇറാന്‍, മലേസ്യ, ശ്രീലങ്ക, കിഴക്കന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എം.ഡി. അന്‍വര്‍ അമീന്‍ പറഞ്ഞു.  ഡയറക്ടര്‍ സീനിയര്‍ ഡയറക്ടര്‍ എ.പി അബ്ദുസ്സമദ് ഗ്രാന്റ് ആപ്പ് സമാരംഭം നിര്‍വഹിച്ചു. ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദിന്‍ ഡയറക്ടര്‍ റാഷിദ് അസ്‌ലം, എം.വി മുഹമ്മദ്, സിഇഒ ടി.പി മഹ്മൂദ്, ജന.മാനേജര്‍ അബ്ബാസ് ഖാന്‍, സെവന്‍ എമിറേറ്റ്‌സ് ഗ്രൂപ് എം.ഡി മുസ്തഫ ഉസ്മാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it