Flash News

മുഹര്‍റം : ശ്രീനഗറില്‍ നിയന്ത്രണം



ശ്രീനഗര്‍: മുഹര്‍റം ഒമ്പതാംനാള്‍ കണക്കിലെടുത്തു ശ്രീനഗറില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും നിയന്ത്രണമേര്‍പ്പെടുത്തി. കരുതല്‍ നടപടി എന്ന നിലയിലാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.ശ്രീനഗറില്‍ 13 പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നു ജില്ലാ മജിസ്‌ട്രേറ്റ് സയ്യിദ് ആബിദ് റാഷിദ് ഷാ അറിയിച്ചു. കരണ്‍നഗര്‍, ശഹീദ്കുഞ്ച്, ബാട്മലു, ഷേര്‍ഗിരി, മൈസുമ, കോതിബാഗ്, കേല്‍ഗുഡ്, റാം മുന്‍ഷി ബാഗ് പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണു നിയന്ത്രണം. മുഹര്‍റത്തോട് അനുബന്ധിച്ച് ശിയാ വിഭാഗക്കാര്‍ നടത്താന്‍ നിശ്ചയിച്ച ഘോഷയാത്രയ്ക്കു നേരെ അക്രമമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ വെളിച്ചത്തിലാണു നിയന്ത്രണമേര്‍പ്പെടുത്തിയതെന്നു ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
Next Story

RELATED STORIES

Share it