Flash News

മുഹമ്മദ് ഹനീഷ്‌ കൊച്ചി മെട്രോ എംഡി



കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി എ പി എം മുഹമ്മദ് ഹനീഷ് ചുമതലയേറ്റു. റവന്യൂ ടവറിലെ കെഎംആര്‍എല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഡി ഏലിയാസ് ജോര്‍ജ് ഔദ്യോഗികമായി സ്ഥാനം കൈമാറി. മെട്രോ സര്‍വീസ് പേട്ടയിലേക്കു നീട്ടുന്നതിനും ജലമെട്രോ പദ്ധതിക്കുമാണ് പ്രഥമ പരിഗണനയെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. നിലവില്‍ കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ സിഇഒ സ്ഥാനവും വഹിക്കുന്നുണ്ട്. സ്മാര്‍ട്ട്‌സിറ്റിയുടെ നിരവധി പദ്ധതികള്‍ കൊച്ചി മെട്രോയുമായി ബന്ധപ്പെടുന്നുണ്ട്. അതെല്ലാം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ശ്രമിക്കുമെന്നും ഹനീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it