Flash News

മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി; ഷേഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവി

മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി; ഷേഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവി
X


തിരുവനന്തപുരം: എഡിജിപി മുഹമ്മദ് യാസിനെ സംസ്ഥാന വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍സി അസ്താന കേന്ദ്ര സര്‍വീസിലേക്കു പോയ ഒഴിവിലാണ് യാസിന്റെ നിയമനം. ഷേഖ് ദര്‍വേഷ് സാഹിബ് യാസിനു പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവിയായും ചുമതലയേല്‍ക്കും. ഡിഐജി സേതുരാമന്‍ പോലിസ് ആസ്ഥാനത്തെ എഐജിയാകും. വിജിലന്‍സില്‍ പുതിയ എഡിജിപിയെ നിശ്ചയിച്ചിട്ടില്ല. ലോക്‌നാഥ് ബെഹ്‌റ പോലിസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും ചുമതല ഒരുമിച്ച് വഹിച്ചതിനെതിരേ നിരന്തരമായി ഹൈക്കോടതി വിമര്‍ശിച്ചതോടെയായിരുന്നു എന്‍സി അസ്താനയെ നിമയിച്ചത്. കേന്ദ്ര സര്‍വീസിലേക്കു മടങ്ങാനുള്ള വിജിലന്‍സ് ഡയറക്ടര്‍ എന്‍സി അസ്താനയുടെ ആവശ്യം കേന്ദ്രം കഴിഞ്ഞാഴ്ച അംഗീകരിച്ചിരുന്നു. ആദ്യം മുതലേ പദവിയില്‍ താല്‍പര്യക്കുറവു പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും സര്‍ക്കാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഉടനെ കേന്ദ്ര സര്‍വീസിലേക്കു പോകാനുള്ള ശ്രമവും തുടങ്ങിയിരുന്നു. പേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. ബിഎസ്എഫിന്റെ ചുമതലയിലേക്ക് പോകുമെന്നാണു സൂചന. മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ മുന്‍ ഡിജിപി ശ്രീവാസ്തവയുടെ പ്രത്യേക താല്‍പര്യപ്രകാരം കേരളത്തില്‍ വിജിലന്‍സ് മേധാവിയായി എത്തിയതായിരുന്നു ഡിജിപി നിര്‍മല്‍ ചന്ദ്ര അസ്താന. അസ്താനയ്ക്ക് ബിഎസ്എഫ് അഡീ. ഡയറക്ടര്‍ ജനറലായി കേന്ദ്രം നിയമനം നല്‍കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ തന്നെ വിജിലന്‍സ് മേധാവിയായി ആരെ നിയമിക്കുമെന്ന ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. താഴേക്കിടയില്‍ കാര്യമായ സ്ഥലംമാറ്റങ്ങളും ഉണ്ടാവുമെന്നാണ് റിപോര്‍ട്ട്. യാസിന്റെ നിയമനത്തോടെ വിജിലന്‍സ് പോരായ്മ പരിഹരിക്കുമെന്നാണ് സൂചന. നേരത്തെ പലകേസുകളിലും വിജിലന്‍സ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനും സാധിക്കും. 1986ലെ ഐപിഎസ് ബാച്ചുകാരനാണ് ആന്ധ്രയില്‍ നിന്നുള്ള ഡിജിപി മുഹമ്മദ് യാസിന്‍. മുമ്പ് ഇംഗ്ലീഷ് പ്രഫസറുമായിരുന്ന അദ്ദേഹം പോലിസ് ഓഫിസറായിരുന്ന മുത്തച്ഛന്റെ പാത പിന്‍തുടര്‍ന്നാണ് ഐപിഎസ് നേടുന്നത്.
Next Story

RELATED STORIES

Share it