മുഹമ്മദ് മുര്‍ഷിദിന് ഇരട്ടവിജയം
BY Sumeera SMR24 Jan 2016 5:14 AM GMT
Sumeera SMR24 Jan 2016 5:14 AM GMT
തിരുവനന്തപുരം: പരപ്പനങ്ങാടി സൂപ്പികുട്ടിനഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് മുര്‍ഷിദ് ഹൈസ്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. അറബി ഗാന മല്‍സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും കലോല്‍സവത്തില്‍ മൂന്നു സമ്മാനങ്ങള്‍ വിദ്യാര്‍ഥി നേടിയിരുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനവും ഉറുദു ഗസലില്‍ രണ്ടാം സ്ഥാനവുമായിരുന്നു അത്. അറബി ഗാനത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. ഇത്തവണ ഗസലില്‍ ജില്ലാതലത്തില്‍ വിധി നിര്‍ണയത്തിലെ അപാകതക്കെതിരേ വിദ്യഭ്യാസ വകുപ്പിന് അപ്പീല്‍ കൊടുത്തെങ്കിലും തള്ളുകയായിരുന്നു. കോടതിയും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അപ്പീല്‍ അനുവദിച്ചില്ല. മഹാരാഷ്ട്രയില്‍ ബേക്കറി നടത്തുന്ന മുജീബ് റഹ്മാന്റെയും സമീറയുടെയും മകനാണ് പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന മുര്‍ഷിദ്. അനുജത്തി റിന്‍ഷിദ റുഷ്ദയും പാട്ടുകാരിയാണ്. നിസാര്‍ തൊടുപുഴയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT