Flash News

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി കിരീടാവകാശി



റിയാദ്: മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ മാറ്റി രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി നിയമിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ ഒഴിവാക്കിയിട്ടുണ്ട്. അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരനാണ് പുതിയ ആഭ്യന്തരമന്ത്രി. സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശി സ്ഥാനത്തോടൊപ്പം പ്രതിരോധ മന്ത്രിയായും തുടരും. അധികാരസ്ഥാനം സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി നിയമിച്ചത്. രണ്ടാം കിരീടാവകാശിയെ പ്രഖ്യാപിച്ചിട്ടില്ല.രാജ്യത്തിന്റെ ഭരണാധികാരം സംബന്ധിച്ച് അഞ്ചാം വകുപ്പ് ബിയില്‍ പറയുന്ന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സല്‍മാന്‍ രാജാവ് മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. കിരീടാവകാശിയെ തിരഞ്ഞെടുക്കുന്ന രാജകുടുംബത്തിലെ ബൈഅത്ത് സമിതിയിലെ 34 പേരില്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിനെ പിന്തുണച്ചു. രാജ്യത്തിന്റെ നന്മയും സുരക്ഷയും സമാധാനവും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it