Flash News

മുഹമ്മദ് ബിന്‍ റാഷിദ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

ദുബയ്:  ഇന്നലെയാരംഭിച്ച നോളജ് സമ്മിറ്റില്‍ 1 മില്യന്‍ ഡോളര്‍ തുകയുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അവാര്‍ഡിലെ ജേതാക്കളെ പ്രഖ്യാപിച്ചു. നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍, ഒസാക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹിറോഷി ഇഷിഗുറോ, 'ഖവാതിര്‍' ടെലിവിഷന്‍ പരിപാടിയുടെ അവതാരകന്‍ അഹ്മദ് അല്‍ശുഗൈറി എന്നിവരാണ് പുരസ്‌കാരം പങ്കു വെച്ചത്.

നാഷണല്‍ ജ്യോഗ്രഫിക് സിഇഒ ഗാരി ഇ. നെല്‍ 5 ലക്ഷം ദിര്‍ഹമും പ്രൊഫ. ഹിറോഷി ഇഷിഗുറോ, അഹ്മദ് അല്‍ശുഗൈറി എന്നിവര്‍ രണ്ടര ലക്ഷം ദിര്‍ഹം വീതവുമാണ് അവാര്‍ഡ് തുക സ്വീകരിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ (എംബിആര്‍എഫ്) ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണും രണ്ടാമത് നോളജ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. വിജ്ഞാനത്തിന്റെ പ്രചാരണം, കൈമാറ്റം, പ്രാദേശീയവത്കരണം എന്നീ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ചവരെയാണ് സമ്മിറ്റില്‍ ആദരിക്കാറുള്ളത്.
Next Story

RELATED STORIES

Share it