wayanad local

മുഹമ്മദ് നബി സഹിഷ്ണതയുടെ പ്രവാചകന്‍: ഐഎസ്എം

കല്‍പ്പറ്റ: സഹിഷ്ണുതയും സാഹോദര്യവും കൃത്യതയോടെ നടപ്പില്‍ വരുത്തി ലോകത്തിന് മാതൃക കാണിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്ന് ഐ.എസ്.എം. ദാര്‍ശനിക സമ്മേളനം അഭിപ്രായപ്പെട്ടു. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന പ്രമേയത്തില്‍ നടത്തിയ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാമിനേയും മുഹമ്മദ് നബിയുടെ ജീവിതവും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് ഇത്തരത്തില്‍ സമൂഹം തെറ്റിദ്ധരിക്കുന്നത്. മനുഷ്യന്റെ മന:ശാന്തിക്കും സാമൂഹിക ഭദ്രതക്കും സ്ഥായിയായ പരിഹാരമാണ് മുഹമ്മദ് നബി തന്റെ ജീവിതത്തിലൂടെ വരച്ച് കാണിച്ചത്.
ജില്ലാ പ്രസിഡണ്ട് സാലിഹ് കെ മുട്ടില്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയില്‍ മികച്ച വിജയം നേടിയവര്‍ക്കുളള അവാര്‍ഡ് വിതരണം പോക്കര്‍ ഫാറൂഖി നിര്‍വ്വഹിച്ചു. ഷാനിഫ് വാഴക്കാട്, അബ്ദുസലാം മുട്ടില്‍, ഷെഹിന്‍ കണിയാമ്പറ്റ, റുഖിയ പിണങ്ങോട്, ഷെരീഫ് കാക്കവയല്‍, അമീര്‍ അന്‍സാരി സംസാരിച്ചു.പ്രവാചക ജീവിതം: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ഡോ: ജമാലുദ്ദീന്‍ ഫാറൂഖിയും ഖുര്‍ആനിന്റെ സഹിഷ്ണുതയും ബഹുമത സമൂഹവും എന്ന വിഷയത്തില്‍ ബഷീര്‍ പട്ടേല്‍ത്താഴവും പ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it