thrissur local

മുഹമ്മദ് അസ്‌ലമിന് എസ്ഡിപിഐ സൈക്കിള്‍ നല്‍കി

പാവറട്ടി: എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ഥിക്ക് എസ്ഡിപിഐ പുതുമനശ്ശേരി ബ്രാഞ്ച് കമ്മിറ്റി സൈക്കിള്‍ ഉപഹാരമായി നല്‍കി. പുതുമനശ്ശേരി പ്രദേശത്തുനിന്നും വിജയിച്ച  കറിയറക്കല്‍  ശംസുദ്ധീന്റെ മകന്‍ മുഹമ്മദ് അസ്്‌ലമിനാണ് സൈക്കിള്‍ നല്‍കിയത്.
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് ഹബീബ് പോക്കാക്കില്ലത്ത് സൈക്കിള്‍ കൈമാറി. ബ്രാഞ്ച് പ്രസിഡന്റ് എന്‍ എം  ആബിദ്, സെക്രട്ടറി എന്‍ ടി ഇബ്രാഹിം , വൈസ് പ്രസിഡന്റ് ടി എ. റസാക്ക്,  ജോ: സെക്രട്ടറി സിദ്ധീഖ് ,പി എസ് ഷെബില്‍  ഇസ്മായില്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it