kasaragod local

മുഹമ്മദ് അസ്ഹറുദ്ദീന്‍ രഞ്ജി ടീമില്‍

കാസര്‍കോട്: തളങ്കര സ്വദേശി രഞ്ജി ടീമില്‍. തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ഗോവക്കെതിരെയുള്ള കേരള രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയത്.
രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഗോവക്ക് പുറമെ സൗരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നീ ടീമുകളുമായുള്ള മല്‍സരമാണ് കേരളത്തിന് അവശേഷിക്കുന്നത്. അടുത്തിടെ നടന്ന സികെ നായിഡു അണ്ടര്‍-23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അസ്ഹറുദ്ദീന്റെ മികച്ച പ്രകടനമാണ് രഞ്ജി ടീമിലേക്കുള്ള വാതില്‍ തുറന്നത്.
മഹാരാഷ്ട്രക്കെതിരായ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീന്‍ 156 റണ്‍സ് നേടിയിരുന്നു.
അണ്ടര്‍-23 വിഭാഗത്തില്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് അസ്ഹറുദ്ദീ ന്‍. തളങ്കര കടവത്തെ പരേതരായ മൊയ്തു-നഫീസ ദമ്പതികളുടെ മകനാണ്.
Next Story

RELATED STORIES

Share it