Flash News

മുഹമ്മദ് അഷ്‌റഫിന്റെ കൊലപാതകം : മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുഹമ്മദ് അഷ്‌റഫിന്റെ കൊലപാതകം : മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
X
മംഗളുരു : എസ്ഡിപിഐ നേതാവ് മുഹമ്മദ് അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം വ്യാപകമായ മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ലട്ക്ക, ബണ്ട്വാള്‍, ഫറങ്കിപേട്ട് കൈക്കമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘര്‍ഷാവസ്ഥ. ഈ മാസം 27 വരെയാണ് മംഗലാപുരം ഡിവിഷനില്‍ ജില്ലാ മജിസ്‌ട്രേട്ട് 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായി ചിക്മംഗളുരു, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ സേനയെ എത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it