World

മുഹമ്മദ് അലിയുടെ കബറടക്കം വെള്ളിയാഴ്ച

വാഷിങ്ടണ്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച ജന്മനഗരമായ ലൂയി വി
ല്ലില്‍ നടക്കും. ലൂയി വില്ലിലെ കേവ് ഹില്‍ ശ്മശാനത്തിലാവും കബറടക്കമെന്ന് മുഹമ്മദലിയുടെ കുടുംബത്തിന്റെ വക്താവ് ബോബ് ഗണ്ണെല്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മൃതദേഹം ലൂയി വില്ലിലെത്തിക്കും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. മുഹമ്മദ് അലിയോടുള്ള ബഹുമാന സൂചകമായി ശനിയാഴ്ച ലൂയി വില്ലില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടിയിരുന്നു.
അതേസമയം, ബോക്‌സിങ് മല്‍സരങ്ങള്‍ക്കിടെ തലക്കേറ്റ പരിക്കുകളാവാം മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍ രോഗബാധിതനാവാന്‍ കാരണമെന്ന് ഒരു വിഭാഗം വൈദ്യശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രോഗബാധയുടെ കാരണത്തെക്കുറിച്ച് സ്ഥിരീകരിച്ച റിപോര്‍ട്ടുകളൊന്നും ലഭ്യമല്ല. എന്നാല്‍, തലക്കേറ്റ ക്ഷതങ്ങള്‍ക്ക് രോഗബാധയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. തലച്ചോറിനേല്‍ക്കുന്ന ഗുരുതരമായ ക്ഷതങ്ങള്‍ പാര്‍ക്കിന്‍സണ്‍ രോഗബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി കാലഫോര്‍ണിയ സര്‍വകലാശാലയിലെ മേരി ഫ്രാന്‍സ്വെ ചെസ്ലെറ്റ് പറഞ്ഞു. 1984ലാണ് മുഹമ്മദ് അലിക്ക് പാര്‍ക്കിന്‍സണ്‍ രോഗബാധ സ്ഥിരീകരിച്ചത്. പല ബോക്‌സിങ് ചാംപ്യന്‍മാര്‍ക്കും ഓര്‍മ്മക്ഷയം ബാധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it