മുഹമ്മദ് അലിക്ക്യാത്രാമൊഴിയുമായി പതിനായിരങ്ങള്‍

ലൂയിവില്ല(യുഎസ്): ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ജന്‍മനഗരമായ, കെന്റകി സംസ്ഥാനത്തെ ലൂയിവില്ലയിലെ കേവ് ഹില്‍ ശ്മശാനത്തിലാണ് മുഹമ്മദ് അലിയുടെ ഭൗതിക ശരീരംസംസ്‌കരിച്ചത്. ലൂയിവില്ലയിലേക്കുള്ള വഴികള്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനടക്കമുള്ള ലോക നേതാക്കള്‍ ചടങ്ങിനെത്തി. മുഹമ്മദ് അലിയുടെ ബാല്യകാലത്തെ വീടായിരുന്ന, ഇപ്പോഴത്തെ സെന്റര്‍ ഫോര്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ഹെറിറ്റേജില്‍  പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ഭൗതിക ശരീരം ശ്മശാനത്തിലേക്കു കൊണ്ടുപോയത്. 2001ല്‍ പുറത്തിറങ്ങിയ അലി എന്ന ചിത്രത്തില്‍ മുഹമ്മദ് അലിയെ അവതരിപ്പിച്ച ഹോളിവുഡ് താരം വില്‍സ്മിത്ത് അടക്കമുള്ളവരാണ് മൃതദേഹവും വഹിച്ച് കേവ് ഹില്ലിലേക്കു പോയത്. തുടര്‍ന്ന്, ലൂയിവില്ല കായിക സമുച്ഛയത്തില്‍ നടന്ന അനുസ്മരണച്ചടങ്ങുകളില്‍ മുഹമ്മദ് അലിയുടെ എതിരാളികളായിരുന്ന ജോര്‍ജ്് ഫ്രോമാന്‍, ലാറി ഹോംസ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, നടന്‍ ബില്ലി ക്രിസ്റ്റല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്‌കാരത്തിനു മുന്നോടിയായി വ്യാഴാഴ്ച നടന്ന, ഇസ്‌ലാമിക ആചാരപ്രകാരമുള്ള പ്രാര്‍ഥനയില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it