kozhikode local

മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് ജനകീയ കൂട്ടായ്മയില്‍ സ്മാരകം ഒരുങ്ങുന്നു

മുക്കം: സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് പുല്‍പ്പറമ്പില്‍ സ്മാരകം ഒരുങ്ങുന്നു. ഗ്രന്ഥശാലയും സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയവും അല്‍അമീന്‍ എന്ന പേരില്‍ പ്രസിദ്ധീകരണശാലയും അടങ്ങുന്നതാണ് സ്മാരകം. മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ സ്വപ്‌ന പദ്ധതിയായ സ്‌മൈല്‍ ഇന്ത്യ ട്വന്റി -ട്വന്റി സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജ്യുക്കേഷനാണ് സ്മാരകം നിര്‍മിക്കുന്നത്. പുല്‍പ്പറമ്പില്‍ സ്മാരകം നിര്‍മിക്കുന്നതിനാവശ്യമായ 15 സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് പ്രദേശവാസിയായ ഡോ. പി എ കരീം ചേംബര്‍ ഓഫ് എജ്യുക്കേഷന്‍ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
സാഹിബ് അവസാനമായി സഞ്ചരിച്ച കൊടിയത്തൂര്‍- മണാശ്ശേരി റോഡിന് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് റോഡ് എന്ന് ഔദ്യോഗികമായി പേരിടുന്നതിന് ചേംബര്‍ ഓഫ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. പി കെ നൗഷാദ് അപേക്ഷ നല്‍കിയിട്ടുണ്ട്.
1945 നവംബര്‍ 23ന് കൊടിയത്തൂരിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മരണപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനിയായ സാഹിബിന് സ്മാരകം നിര്‍മിക്കുമെന്ന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മ  സ്മാരകം നിര്‍മിക്കുന്നത്.
Next Story

RELATED STORIES

Share it