Flash News

മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ബിജെപി ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ:മുഖ്യപ്രതി പിടിയില്‍

മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ബിജെപി ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ:മുഖ്യപ്രതി പിടിയില്‍
X
ബംഗളൂരു: മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചതിനെതുര്‍ന്ന് ബിജെപി യുവ നേതാക്കളില്‍ നിന്ന് മാനസിക പീഡനം നേരിട്ട വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ബജ് രംഗ് ദള്‍ പ്രവര്‍ത്തകനും വിദ്യാര്‍ഥിയുടെ സുഹൃത്തുമായ സന്തോഷ് ആണ് പിടിയിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബിജെപി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



ബി കോം വിദ്യാര്‍ഥിനിയായ ധന്യശ്രീ(20)ആണ് ആത്മഹത്യ ചെയ്തത്. സുഹൃത്തായ സന്തോഷുമായുള്ള വാട്‌സ്ആപ്പ് ചാറ്റിങിനിടെയാണ് ധന്യശ്രീ മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ് സന്ദേശം അയച്ചത്. ഇത് കണ്ട സന്തോഷ് വിദ്യാര്‍ഥിനിയെ ശകാരിക്കുകയും മുസ് ലിങ്ങളുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇതുകൂടാതെ, ഇയാള്‍ വിദ്യാര്‍ഥിനി  അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ബജ്‌രംഗ്ദള്‍,വിഎച്ച്പി നേതൃത്വത്തിനു അയച്ചുനല്‍കുകയും ചെയ്തു.
സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥിനിക്കും മാതാവിനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടില്‍ വരികയും മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്നാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. തനിക്ക് ഈ അപമാനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുകയാണന്നും സംഭവത്തെ വളച്ചൊടിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it