Flash News

മുസ് ലിം യുവാവിനെ വെട്ടി ജീവനോടെ കത്തിച്ച സംഭവം:ന്യായീകരണവുമായി പ്രതീഷ് വിശ്വനാഥ്

മുസ് ലിം യുവാവിനെ വെട്ടി ജീവനോടെ കത്തിച്ച സംഭവം:ന്യായീകരണവുമായി പ്രതീഷ് വിശ്വനാഥ്
X
തിരുവനന്തപുരം: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ ന്യായീകരണവുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതീഷ് വിശ്വനാഥ് കൊലപാതകത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.



ലവ് ജിഹാദ് കാരണമാണ് മുസാഫര്‍ നഗര്‍ കലാപവും ഉണ്ടായതെന്നും ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമെന്നും പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച ഇന്ത്യ ടുഡേയുടെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രതീഷ് വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രതീഷ് വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു .. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട് ..ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു..ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും . മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ് .. മുസ്ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം.
Next Story

RELATED STORIES

Share it