Flash News

മുസ്‌ലിങ്ങള്‍ അക്രമകാരികളെന്ന് ബിജെപി എംപി; പാര്‍ലമെന്റ് വിശദീകരണം തേടി

മുസ്‌ലിങ്ങള്‍ അക്രമകാരികളെന്ന് ബിജെപി എംപി; പാര്‍ലമെന്റ് വിശദീകരണം തേടി
X


ന്യൂഡല്‍ഹി: മുസ് ലിങ്ങള്‍ അക്രമികളാണെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപിയോട് പാര്‍ലമെന്റ് വിശദീകരണം തേടി. ബിജെപി രാജ്യസഭാ എംപി മേഘ്‌രാജ് ജെയിനില്‍ നിന്നുമാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദീകരണം തേടിയത്. ഡോ.കരണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രാജ്യസഭാ എത്തിക്ക്‌സ് കമ്മിറ്റിയാണ് വിശദീകരണം തേിയിരിക്കുന്നത്. ശുദ്ധ സസ്യാഹാരികളായ ജൈന മതസ്ഥരെ എന്തിനാണ് അക്രമകാരികളായ മുസ്‌ലിം സമുദായത്തിനൊപ്പം ചേര്‍ക്കുന്നത് എന്നായിരുന്നു എംപിയുടെ പരാമര്‍ശം.
കഴിഞ്ഞ ഏപ്രിലിലാണ് ബിജെപി എംപി പരാമര്‍ശം നടത്തിയത്. ജൈന മതസ്ഥരെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'ജൈനരെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ്. ഞങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്ഥാനമുണ്ട്. ഞങ്ങള്‍ ശുദ്ധ സസ്യാഹാരികളാണ്. ഉറുമ്പുകളെ പോലും കൊല്ലാറില്ല. അറിയാതെ കൊന്നുപോയാല്‍ ഞങ്ങള്‍ പ്രായശ്ചിത്വം നടത്താറുണ്ട്. അങ്ങനെയുള്ളൊരു സമുദായത്തിനെയാണ് ആടിനെയും പശുവിനെയും കശാപ്പ് ചെയ്ത് തിന്നുന്ന മുസ്‌ലിങ്ങള്‍ക്കൊപ്പം ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നത്. ഇത് ജൈനരെ അപമാനിക്കുന്നതിന് തുല്ല്യമാണ്.' എന്നിങ്ങനെയായിരുന്നു എംപിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് നേതാവായ ഷാഹിദ് മോദിയാണ് പ്രസ്താവനക്കെതിരെ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it