Flash News

മുസ്‌ലിങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭാര്യയെ തല്ലണം; സുഷമ സ്വരാജിന്റെ ഭര്‍ത്താവിന് ലഭിച്ച ട്വീറ്റ്; പ്രതികരണം ഇങ്ങനെ

മുസ്‌ലിങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭാര്യയെ തല്ലണം; സുഷമ സ്വരാജിന്റെ ഭര്‍ത്താവിന് ലഭിച്ച ട്വീറ്റ്; പ്രതികരണം ഇങ്ങനെ
X
ന്യൂഡല്‍ഹി: മിശ്രവിവാഹിതരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിന് സൈബര്‍ ആക്രമണം നേരിടുന്ന കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരേ ഭര്‍ത്താവിന് ട്വീറ്റ്. മിസോറാം മുന്‍ ഗവര്‍ണര്‍ കൂടിയായ സുഷമ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗശലിന് വന്ന ട്വീറ്റ് ഇങ്ങനെ;
ജോലി കഴിഞ്ഞ വരുന്ന ഭാര്യയെ തല്ലണം, അവരെ ഒരു പാഠം പഠിക്കണം. മുസ്‌ലിങ്ങളെ തൃപ്തിപ്പെടുത്തുന്നത് നിര്‍ത്തണമെന്നും അവര്‍ ഒരിക്കലും ബിജെപിക്ക് വോട്ടുചെയ്യില്ലെന്നും അവരോട് പറയണം''



സ്വരാജ് കൗശല്‍ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്
നിങ്ങളുടെ ട്വീറ്റ് ഉണ്ടാക്കിയത് അസഹന്യമായ വേദനയാണ്.അതിനു കാരണമായി ചില കാര്യങ്ങള്‍ ഞാന്‍ പറയാം. 1993ലാണ് എന്റെ മാതാവ് മരിക്കുന്നത്. അന്ന് കാന്‍സര്‍ രോഗിയായ അവരെ നഴ്‌സിനെ നിര്‍ത്താതെ ആശുപത്രിയില്‍ പരിചരിച്ചത് സുഷമയാണ്.അവരോടുള്ള സ്‌നേഹം കൊണ്ട് എന്റെ പിതാവ് സുഷമ ചിതയ്ക്ക് തീ കൊളുത്തണമെന്നാണ് പറഞ്ഞത്.അതും അവര്‍ സാധിച്ചു കൊടുത്തു- അദ്ദേഹം പറഞ്ഞു.
സുഷമയുടെ ആയുസില്‍ കൂടുതലായി മറ്റൊന്നിനു വേണ്ടിയും കുടുംബം പ്രാര്‍ഥിക്കുന്നില്ലെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ക്കുന്നു.
ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് അനസ് സിദ്ദീഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്‌നൗവിലെ കേന്ദ്രത്തിലെത്തിയപ്പോള്‍ മതം മാറാനായിരുന്നു ആവശ്യം. മന്ത്രി തിരിച്ചെത്തിയ ഉടന്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. സംഘപരിവാരാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍.
Next Story

RELATED STORIES

Share it