Flash News

മുസ്‌ലിങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കാനെന്ന പേരില്‍ ആര്‍എസ്എസിന്റെ പദയാത്ര

മുസ്‌ലിങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കാനെന്ന പേരില്‍ ആര്‍എസ്എസിന്റെ പദയാത്ര
X


കൊല്‍ക്കത്ത: മുസ്‌ലിങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കാനെന്ന പേരില്‍ ആര്‍എസ്എസിന്റെ പദയാത്ര. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന മുസ്‌ലിം രാഷ്ട്രീയ മഞ്ച് (എംആര്‍എം)ആണ് പദയാത്ര സംഘടിപ്പിക്കുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും പിന്നീട് അവിടെ നിന്ന് അമൃത്‌സറിലേക്കുമാണ് പദയാത്ര. ഈദുല്‍ ഫിത്വറിന് ഒരു ദിവസം മുന്‍പാണ് പദയാത്ര നടക്കുക.
ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ അവഗണിക്കപ്പെടുകയും തെറ്റായി വ്യഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഇവയെല്ലാം ശരിയായ തരത്തില്‍ മുസ്‌ലിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദയാത്രയുടെ ലക്ഷ്യമെന്നും ആര്‍എസ്എസ് നേതാക്കള്‍ വിശദീകരിച്ചു.
രണ്ട് ഘട്ടങ്ങളായാണ് പദയാത്ര നടക്കുക. ആദ്യഘട്ടം ലേയില്‍ നിന്ന് ആരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കും. രണ്ടാം ഘട്ടം കന്യാകുമാരിയില്‍ തുടങ്ങി അമൃത്‌സറില്‍ അവസാനിക്കും. മുതിര്‍ന്ന എംആര്‍എം പ്രവര്‍ത്തകന്‍ ഫയാസ് ഖാന്‍ പദയാത്രക്ക് നേതൃത്വം നല്‍കും.
ഖുര്‍ആനിലെ ചില ഭാഗങ്ങളള്‍ ശരിയായി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും അതിനായാണ് ഈ യാത്രയെന്നും എംആര്‍എം ദേശീയ കണ്‍വീനര്‍ സാഹിദ് അക്തര്‍ പറഞ്ഞു.
ബീഫ് കഴിക്കുന്നത് രോഗങ്ങള്‍ വരുത്തിവക്കുമെന്നും,എന്നാല്‍ പാല്‍ രോഗങ്ങളെ ഉന്‍മൂലനം ചെയ്യുമെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഇന്ദ്രേഷ് കുമാര്‍ റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. 'ഇസ്‌ലാം എവിടെയും പശുക്കളെ ബലികഴിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണമായും നിരോധിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു വിവാദത്തിന്റെ ആവശ്യമില്ലെന്നും' ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it