Flash News

മുസ്‌ലിങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന തീരുമാനം വിഡ്ഡിത്തം; കാമറൂണിനെതിരേ ട്രംപ്

മുസ്‌ലിങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന തീരുമാനം വിഡ്ഡിത്തം; കാമറൂണിനെതിരേ ട്രംപ്
X
camerontrump-

[related]

ന്യൂയോര്‍ക്ക്:  താന്‍ പ്രസിഡന്റായാല്‍ മുസ്‌ലിങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ  തീരുമാനം വിഡ്ഡിത്തമാണെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരേ ട്രംപ്. കാമറൂണിന്റെ പ്രസ്താവനയോട് താന്‍ യോജിക്കുന്നില്ലെന്നും ഇത്തരം നിലപാടുകളുമായി മുന്നോട്ടു പോവുന്ന ബ്രിട്ടനുമായി താന്‍ പ്രസിഡന്റായാല്‍ യാതൊരു സഹകരണവും ഉണ്ടാകില്ലെന്നും ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബ്രിട്ടനുമായി നല്ല ബന്ധത്തില്‍ പോവാമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് അനുകൂലമായുള്ള കാമറൂണിന്റെ പ്രസ്താവന തീര്‍ത്തും നിരാശാജനകമാണെന്നും താന്‍ പ്രസിഡന്റായാല്‍ ബ്രിട്ടനുമായി സഹകരിച്ചു പോവില്ലെനനും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ മുസ്‌ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ട്രംപിന്റെ നിലപാട് തെറ്റാണെന്നും വിഡ്ഡിത്തമാണെന്നും രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുമെന്നാണ് കാമറൂണ്‍  പ്രസ്താവിച്ചത്.
നിയുക്ത ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അറിവില്ലാത്തവനും കണിശക്കാരനുമാണെന്ന് ട്രംപ് അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍  ട്രംപിനെ അമേരിക്കന്‍ ജനത തള്ളിക്കള്ളയുമെന്ന് സാദിഖ് ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it